അനഘയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന്
തിരുവനന്തപുരം: അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണെന്ന സിബിഐ റിപ്പോര്‍ട്ട് പരിഗണിയ്്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.
നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അടക്കം നാലുപേരാണ് ഹര്‍ജിക്കാര്‍. സിബിഐയുടെ വാദം അടിസ്ഥാനരഹിതമാണെന്നും അത് തങ്ങളുടെ കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
ഡിസംബര്‍ 16ന് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അനഘയെ അച്ഛനും പീഡിപ്പിച്ചതായി പരാമര്‍ശിച്ചിരുന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും അനഘ പീഡനത്തിന് ഇരയായതായും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
ഈ ദിവസങ്ങളില്‍ അനഘ പുറത്തുപോയിരുന്നില്ല. അച്ഛന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ കുറിച്ച് അനഘ കൂട്ടുകാരികളോട് പറഞ്ഞിരുന്ന കാര്യവും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications