കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്

  • By Nisha Bose
Google Oneindia Malayalam News

Soumya
ഷൊര്‍ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ ദാരുണമായി കൊലചെയ്യപ്പെട്ട സൗമ്യ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. എന്നാല്‍ സൗമ്യയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇതു വരെ നടപ്പിലാക്കിയിട്ടില്ല.

സൗമ്യയുടെ മരണത്തോടെ അനുജന്‍ സന്തോഷിന് ജോലി നല്‍കുമെന്ന്് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സന്തോഷിന് ജോലി ലഭിയ്ക്കുന്നതിനായുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്തിടെ പ്രസ്താവിച്ചിരുന്നു. ദുരന്തം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സന്തോഷിന് ജോലി ലഭിച്ചിട്ടില്ല.

എന്നാല്‍ സൗമ്യയുടെ ശമ്പളമായ 6000 രൂപ ഇപ്പോഴും കൃത്യമായി ഇവരുടെ വീട്ടിലെത്തുന്നു. എറണാകുളത്തെ ഹോം സ്‌റ്റെയില്‍ എന്ന വീട്ടുപകരണക്കടയിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്.

അപകടത്തില്‍ പെടുന്നതിന് മൂന്ന് മാസം മുന്‍പാണ് സൗമ്യ ഇവിടെ ജോലിക്ക് ചേര്‍ന്നത്. സൗമ്യ മരിച്ച് ഒരു മാസം കഴിയുമ്പോഴും അവളുടെ ശമ്പളമായ 6000 രൂപ മുടങ്ങാതെ വീട്ടിലെത്തിയ്ക്കുകയാണ് കടയുടമ.

എല്ലാ മാസവും ഒന്നാം തീയ്യതി ഈ തുക സൗമ്യയുടെ വീട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഇതിന് ഒരിക്കലും മുടക്കം വരുത്തില്ലെന്നും കടയുടമ പറയുന്നു.

ജീവനക്കാരെ സഹായിക്കുന്നതിനായി കമ്പനിയ്ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ട്. അതില്‍ നിന്ന് ലഭിയ്ക്കുന്ന ആദായമാണ് സൗമ്യയുടെ ശമ്പളമായി വീട്ടിലെത്തിക്കുന്നത്. സൗമ്യയുടെ അമ്മ സുമതിയുടെ ചികിത്സയ്ക്ക് ഈ തുക വലിയൊരു ആശ്വാസമാണ്.

English summary
The rape and murder of Soumya nearly a year ago is on the verge of being forgotten, but a humanitarian gesture extended to her family by Soumya’s former employer has emerged as a shining patch in the allround darkness.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X