നഴ്‌സ് സമരം കേരളമൊട്ടാകെ വ്യാപിയ്ക്കുന്നു
കോഴിക്കോട്: കേരളത്തില്‍ നഴ്‌സുമാരുടെ സമരം വ്യാപിക്കുന്നു. വേതന വര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട്ടെ നാഷനല്‍ ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിന്
ഇറങ്ങിക്കഴിഞ്ഞു.
വേതനം വര്‍ധിപ്പിക്കുക, ഡ്യൂട്ടിസമയം എട്ട്മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി 25ഓളം നഴ്‌സുമാരാണ് സമരത്തില്‍. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.
അതേസമയം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം മുന്നാം ദിവസവും തുടരുകയാണ്. സ്റ്റാഫ് നഴ്‌സുമാരോടൊപ്പം ഹെഡ് നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ സമരത്തെ തുടര്‍ന്ന് 90 ഓളം നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ച് വിട്ടിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം അഞ്ചാം ദിവസത്തിലേക്കും കടന്നിട്ടുണ്ട്.












Click it and Unblock the Notifications