മൂവാറ്റുപുഴ ജില്ല അഭിമാനപ്രശ്‌നം: ജോര്‍ജ്

കേരളത്തില്‍ ഇനിയൊരു ജില്ല രൂപീകരിക്കുകയാണെങ്കില്‍ അത് മൂവാറ്റുപുഴ തന്നെ ആയിരിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസുകാര്‍ പോസ്റ്റര്‍ പതിപ്പിച്ചത് നിയമപരമായി ശരിയല്ല. എന്നാല്‍ രാഷ്ട്രീപരമായി നോക്കുമ്പോള്‍ ഇത് ശരിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഗ്രൂപ്പ് പോരില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല. ഗ്രൂപ്പ് പോര് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
അതേസമയം മൂവാറ്റുപുഴ ജില്ല രൂപീകരിയ്ക്കാനായി ഇടുക്കിയെ വെട്ടിമുറിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് മന്ത്രി പിജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയെ വിഭജിയ്ക്കാതെ ജില്ല രൂപീകരിയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications