കാമുകന്മാരെ തേടി നാടുവിട്ട വീട്ടമ്മ പിടിയില്‍
തൃശൂര്‍: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട മഹാരാഷ്ട്രക്കാരനെ തേടിപുറപ്പെട്ട രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ നാലു മാസങ്ങള്‍ക്കുശേഷം പോലീസ് കണ്ടെത്തി. പേരുമാറി ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൃശൂരില്‍ നിന്ന് പിടികൂടി.
പൂവാര്‍ തിരുപുറം എരിക്കലുവിള പുരയിടം വീട്ടില്‍ എഡ്വിന്റെ ഭാര്യ ജ്യോതി(27) ആണ് കുടുംബത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഭര്‍ത്താവും രണ്ടു കുട്ടികളും ഇയാളുടെ സുഹൃത്തിന്റെ കുടുംബവുമായി വേളാങ്കണ്ണിയ്ക്ക് വിനോദയാത്ര പോയപ്പോഴാണ് ജ്യോതി കുടുംബത്തെ കബളിപ്പിച്ച് കടന്നത്.
ഭര്‍ത്താവിന്റെ പേഴ്‌സിലെ 5000 രൂപയുമായി മഹാരാഷ്ട്രയിലെ എല്‍നയിലേക്കായിരുന്നു ജ്യോതിയുടെ ഒളിച്ചോട്ടം. തുടര്‍ന്ന് ഭാര്യയെ കാണാതായെന്ന് എഡ്വിന്‍ പൊലീസില്‍ പരാതിയും നല്‍കി.
ഒളിച്ചോടുന്നതിന് കുറച്ചുനാള്‍ മുമ്പ് ജ്യോതിയുടെ മൊബൈലില്‍ ഒരു മെസേജ് വന്നിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതു തെറ്റിവന്നതാണെന്നു പറഞ്ഞൊഴിഞ്ഞിരുന്നു. ജ്യോതിയെ കാണാതായപ്പോള്‍ മെസേജിനെക്കുറിച്ച് ഓര്‍ത്ത ഭര്‍ത്താവ് ഇതിന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
മഹാരാഷ്ട്രയിലെ എല്‍ന ചന്ദ്രന്‍ചിറയില്‍ ഷെരീഫ്, ഖയ്യൂം എന്നിവരുമായി യുവതി നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പൊലീസ് മനസിലാക്കി. താന്‍ അവിവാഹിതയാണെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണെന്നും 40,000 രൂപ ശമ്പളക്കാരിയുമെന്നായിരുന്നു കാമുകന്മാരെ അറിയിച്ചിരുന്നത്.
എല്‍നയിലുള്ള ഷെരീഫിന്റെ വീട്ടിലെത്തിയെങ്കിലും ജ്യോതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മനസ്സിലാക്കിയതോടെ ഷെരീഫിന്റെ വീട്ടുകാര്‍ ഇവരെ നാട്ടിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് ജ്യോതി ഖയ്യൂമിന്റെ വീട്ടിലെത്തി. അയാളുടെ വിവാഹം നടന്ന് രണ്ടാഴ്ചയായിരുന്നു. . വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ അവിടെയും നല്‍ക്കാനായില്ല.
ഇതിനിടയില്‍ യുവതിയുടെ ബന്ധുക്കള്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കി. പൂവാര്‍ പോലീസ് എല്‍ന പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. ഷെരീഫിനെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ യുവതി നാട്ടിലേക്ക് പോയതായി മൊഴി നല്‍കി.
കഴിഞ്ഞ ദിവസം ജ്യോതി വീണ്ടും ഷെരീഫിന്റെ മൊബൈലിലേക്ക് വിളിച്ചതോടെ ഈ ഫോണ്‍ നമ്പര്‍ ഷെരീഫ് എല്‍ന പൊലീസിന് കൈമാറി. ഇക്കാര്യം അവര്‍ പൂവാര്‍ പൊലീസിനും നല്‍കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൃശൂരില്‍ യുവതിയുള്ളതായി തെളിഞ്ഞത്.
തുടര്‍ന്ന് പൂവാര്‍ പോലീസ് തൃശൂരിലെത്തി യുവതിയെ കണെ്ടത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം കള്ളംപറഞ്ഞ യുവതി ഫോട്ടോ കണ്ടതോടെ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications