Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്റ്റര്‍ വിവാദം: നിലപാടില്‍ മാറ്റമില്ലാതെ ചാണ്ടി

Oommen Chandy
തിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും നടപടിയുണ്ടാകും. ചങ്ങനാശേരിയില്‍ തന്റെ പേരില്‍ പോസ്റ്റര്‍ സ്ഥാപിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നുവെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നതിന് അനുമതി വാങ്ങിയിരിക്കണമെന്നുണ്ട്. അങ്ങനെ അനുമതിയില്ലാതെ ആരു പോസ്റ്റര്‍ പതിച്ചാലും നടപടിയെടുക്കും. എന്നാല്‍ പ്രശ്‌നത്തില്‍ നേതാക്കളുടെ അഭിപ്രായ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്ന പോലെ പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആകാശ നഗരം പദ്ധതിക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി നല്‍കിയ കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിച്ച ശേഷമേ പറയാനാകൂവെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ-മെയില്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാ്. പൊലീസില്‍ നിന്നും രേഖകള്‍ ചോര്‍ന്നതിനെക്കുറിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മാറാട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കത്തയച്ചിരുന്നു.

എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷം സിബിഐയാണ് കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+