കെഎസ്‌യു നേതാവ് പിടികിട്ടാപ്പുള്ളിയാവും?
പയ്യന്നൂര്‍: പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടി.
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എസ്. സജികുമാറാണ് റിജിലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയത്.
പരിയാരം പോലീസ് ചാര്‍ജ് ചെയ്ത അക്രമക്കേസിലെ പ്രതിയാണ് റിജില്‍ മാക്കുറ്റി. ഇയാള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും റിജിലിന്റെ പേരില്‍ സ്വത്തില്ലാത്തതിനാല്‍ നടപടിയെടുത്തില്ല.
2011 ജൂണ്‍ 14ന് കെഎസ് യുവിന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിജില്‍ മാക്കുറ്റിയടക്കം കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയായിരുന്നു കേസ്.












Click it and Unblock the Notifications