കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയുടെ നീറുന്ന ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

  • By Ajith Babu
Google Oneindia Malayalam News

Soumya
തൃശൂര്‍: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ സൗമ്യയെന്ന പെണ്‍കുട്ടി നേരിട്ട ദുരന്തത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. മംഗല്യ സ്വപ്‌നങ്ങളുമായി ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് പോയ പെണ്‍കുട്ടിയാണ് നിഷ്ഠൂരമായ ആക്രമണത്തിരയായി കൊല്ലപ്പെട്ടത്.

തീവണ്ടിയില്‍ നിന്ന് പെണ്‍കുട്ടി വീഴുന്നത് കണ്ടിട്ടും അതേക്കുറിച്ച് തിരക്കാന്‍ മെനക്കെടാതെ നിസ്സംഗരായി യാത്ര തുടര്‍ന്ന ചില സഹയാത്രികര്‍ അരുംകൊലയ്ക്ക് അറിയാതെയെങ്കിലുംകൂട്ടുനില്‍ക്കുകയും ചെയ്തു.
എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേ 2011 ഫെബ്രുവരി ഒന്നിന് രാത്രിയാണ് ഷൊര്‍ണൂര്‍ സ്വദേശി സൗമ്യ (23) ട്രെയിനില്‍ നിന്ന് വലിച്ചെറിയപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും ചെയ്തത്. കേരളം ഒരേ മനസ്സോടെ പെണ്‍കുട്ടിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചുവെങ്കിലും അതെല്ലാം വിഫലമായി, ഫെബ്രുവരി ആറിന് സൗമ്യ ഈ ലോകത്തോട് വിടപറഞ്ഞു.

കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിലാണ്. രാജ്യം തന്നെ ആകാംക്ഷയോടെ ഉറ്റുനോക്കിയ കേസിന്റെ വിധി നവംബര്‍ 11ന്തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ രവീന്ദ്രബാബു പ്രസ്താവിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.

സൗമ്യ മരിച്ച ദിവസമായ ഫെബ്രുവരി ആറിന് അമ്മ സുമതിയും സഹോദരന്‍ സന്തോഷും അശരണര്‍ക്കും അനാഥര്‍ക്കുമൊപ്പം ചെലവിടും. അന്ന് ഷൊര്‍ണൂരിലെ 'അഭയം' എന്ന സ്ഥാപത്തിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കും ഭക്ഷണം ഒരുക്കാനാണ് ഇവരുടെ തീരുമാനം.

സ്ത്രീകളുടെ യാത്രാ സുരക്ഷയെപ്പറ്റി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ സൗമ്യയ്ക്ക് നേരിട്ട ദുരന്തം വഴിവച്ചെങ്കിലും ഇപ്പോഴെല്ലാം പഴയപടിയായിരിക്കുന്നു. തുടക്കത്തില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ റെയില്‍വെ വാര്‍ഡുമാരെ യോഗിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗമ്യയുടെ കുടുംബത്തിന് തുച്ഛമായ നഷ്ടപരിഹാരം നല്‍കി റെയില്‍വേ കൈകഴുകഴുകി. സഹോദരന് വാഗ്ദാനം ചെയ്ത ജോലി പോലും നല്‍കാന്‍ അവര്‍ തയാറായില്ല. അത് മേടിച്ചുകൊടുക്കാന്‍ നമ്മുടെ സര്‍ക്കാരിനും കഴിഞ്ഞില്ല.

English summary
It was on the night of February 1, 2011 that Soumya, 23, was pushed out of a moving train near Shoranur by Govindachamy and raped brutally. She died in the hospital a few days later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X