കണ്ണുമൂടിക്കെട്ടി പീഡനം; അധ്യാപകന്‍ പിടിയില്‍

ആറു മുതല്‍ പത്തു വയസ്സു വരെ പ്രായമുള്ള 23 കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തിനിരയായവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 2008 മുതല്‍ 2010 വരെ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നു.
ലോസ്ഏഞ്ചല്‍സിലെ മിറാമന്റെ എലമെന്ററി സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ മുപ്പതു വര്‍ഷമായി ഇവിടെ ജോലിചെയ്തു വരികയാണ്. കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് അധ്യാപകന്‍ കുടുങ്ങിയത്.
കുട്ടികളുടെ വായയും കണ്ണും മൂടിക്കെട്ടിയ ശേഷം പീഡിപ്പിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ഇയാള്‍ കുട്ടികളുടെ മുഖത്ത് പാറ്റകളെ പിടിച്ചിടുകയും ചുറ്റിക കൊണ്ടിടിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ ഒരു ദ്രാവകം സ്പൂണുകളിലാക്കി ഒഴിച്ചു കൊടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് ഇയാളുടെ സെമന്‍ ആണെന്ന് പൊലീസ് സംശയിക്കുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications