താലിബാന് ഐഎസ്‌ഐ സഹായം ലഭിക്കുന്നു: ബിബിസി

മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ എവിടെയാണുള്ളതെന്ന് കൃത്യമായി പറയാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണസേനയ്ക്ക് സാധിക്കും. ഈ കണ്ടെത്തല്‍ അഫ്ഗാന്‍ സര്‍ക്കാറിനെയും രാജ്യത്തെ അന്താരാഷ്ട്രസൈനികരെയും ഏറെ ആകുലപ്പെടുത്തുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും ഏജന്‍സിക്കെതിരേ ഉയര്‍ന്നിരുന്നു. പക്ഷേ, പാകിസ്താന്‍ തുടര്‍ച്ചയായി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
27000ഓളം പേരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പലതും ഞെട്ടിക്കുന്നതാണ്. ഒരു ഭാഗത്ത് ഭീകരവിരുദ്ധപോരാട്ടത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് വിധ്വംസകപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം പാകിസ്താനെ വെട്ടിലാക്കുമെന്നുറപ്പാണ്-പെന്റഗണ്‍ വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications