കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന് ഐഎസ്‌ഐ സഹായം ലഭിക്കുന്നു: ബിബിസി

Google Oneindia Malayalam News

Taliban
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായം നല്‍കുന്ന പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയാണെന്ന് നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട്. കസ്റ്റഡിയിലും പുറത്തുമുള്ള നിരവധി പേരെ ചോദ്യം ചോദ്യം ചെയ്തതിനു ശേഷം നാറ്റോ തയ്യാറാക്കിയ റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുവിട്ടത്.

മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ എവിടെയാണുള്ളതെന്ന് കൃത്യമായി പറയാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണസേനയ്ക്ക് സാധിക്കും. ഈ കണ്ടെത്തല്‍ അഫ്ഗാന്‍ സര്‍ക്കാറിനെയും രാജ്യത്തെ അന്താരാഷ്ട്രസൈനികരെയും ഏറെ ആകുലപ്പെടുത്തുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും ഏജന്‍സിക്കെതിരേ ഉയര്‍ന്നിരുന്നു. പക്ഷേ, പാകിസ്താന്‍ തുടര്‍ച്ചയായി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

27000ഓളം പേരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പലതും ഞെട്ടിക്കുന്നതാണ്. ഒരു ഭാഗത്ത് ഭീകരവിരുദ്ധപോരാട്ടത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് വിധ്വംസകപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം പാകിസ്താനെ വെട്ടിലാക്കുമെന്നുറപ്പാണ്-പെന്റഗണ്‍ വക്താവ് വ്യക്തമാക്കി.

English summary
The Taliban in Afghanistan are being directly assisted by Pakistani security services, according to a secret Nato report seen by the BBC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X