കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

Google Oneindia Malayalam News

Sensex
ദില്ലി: ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രിംകോടതി വിധി പുറത്തു വന്നതിനെ തുടര്‍ന്ന് പ്രമുഖ ടെലികോം കമ്പനികളുടെ ഓഹരികളെല്ലാം താഴേക്കിറങ്ങി. റിലയന്‍സ് കമ്യൂണിക്കേഷന്‍ 3.14 ശതമാനവും യൂനിടെക് ഓഹരി വിലയില്‍ 1.70 ശതമാനത്തിന്റെയും നഷ്ടമാണുണ്ടായിട്ടുള്ളത്.

സുപ്രിം കോടതി വിധികൊണ്ട് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാവുക യൂനിനോറിനാണ്. കമ്പനിയുടെ 22 ലൈസന്‍സുകള്‍ നഷ്ടപ്പെടും. ഈ കമ്പനിയില്‍ ഏഴു ശതമാനം ഓഹരികള്‍ ഡിബിറിയാലിറ്റിയുടെതാണ്. യുഎഇ ടെലികോം കമ്പനിയായ ഇതിസലാത്തിനും ഈ കമ്പനിയല്‍ അഞ്ചു ശതമാനം ഷെയറുണ്ട്. ഇത്തിസലാത്തിന് ഓഹരികളുള്ള സ്വാനിന്റെ 13 ലൈസന്‍സുകളും റദ്ദാക്കാനുള്ള ലിസ്റ്റിലുണ്ട്.

ഐഡിയയുടെ ഒമ്പത് ലൈസന്‍സുകളാണ് നഷ്ടപ്പെടുക. വാസ്തവത്തില്‍ ഈ വിധി കൊണ്ട് ഗുണമുണ്ടായിട്ടുള്ളത് എയര്‍ടെല്ലിനാണ്. കമ്പനിയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കപ്പെടും. എട്ടുശതമാനത്തോളം വളര്‍ച്ച നേടാന്‍ ഓഹരിക്കായി.

English summary
How 2 G verdict impacts shareholders? Reliance communications, Unitech stocks Down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X