പിറക്കുന്നെങ്കില്‍ കേരളത്തില്‍ വേണം

അതേസമയം മധ്യപ്രദേശും ഉത്തര്‍പ്രദേശും ഒഡിഷയുമാണ് ഇക്കാര്യത്തില്‍ മോശം സംസ്ഥാനങ്ങളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.
നവജാതശിശു മരണ നിരു കുറവില്‍ ഗോവയാണ് ഏറെ മുന്നില്‍. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പത്തു പേര്‍ മാത്രമാണു മരിക്കുന്നത്. കേരളത്തിലാകട്ടെ ഇതു 13 ആണ്. നവജാതശിശു മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മധ്യപ്രദേശില്‍ ആയിരത്തില്‍ 62 കുഞ്ഞുങ്ങളാണു മരിക്കുന്നത്.
യുപിയിലും ഒഡിഷയിലും 61 കുഞ്ഞുങ്ങള്‍ വീതം മരിക്കുന്നു. രാജ്യത്തെ ശിശുമരണ നിരക്ക് 50ല്‍ നിന്നു 47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഇതു 55ല്‍ നിന്നു 51ഉം നഗരങ്ങളില്‍ 34ല്‍ നിന്നു 31 ആയും കുറഞ്ഞു. രാജ്യത്തു ജനിക്കുന്ന 2.6 കോടി കുഞ്ഞുങ്ങളില്‍ 23 ശതമാനവും ഭാരക്കുറവുള്ളവരാണ്.












Click it and Unblock the Notifications