കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറക്കുന്നെങ്കില്‍ കേരളത്തില്‍ വേണം

  • By Ajith Babu
Google Oneindia Malayalam News

Goa, Kerala best states in which to be born in India
ദില്ലി: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിറന്നുവീഴുന്നവര്‍ പുണ്യം ചെയ്ത ജന്മങ്ങളാവും. മരണദേവത അവരെ തേടി അത്രപെട്ടെന്നൊന്നും വരില്ല. ഇതുപറയുന്നത് ഏതെങ്കിലും ജ്യോതിഷിമാരാണെന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ ആരോഗ്യമന്ത്രാലയമാണ് പിറന്നുവീഴാന്‍ ഏറ്റവും മികച്ച ഇടങ്ങളായി കേരളത്തെ തിരഞ്ഞെടുത്തിരിയ്ക്കുന്നത്. കേരളത്തിനൊപ്പം ഗോവയുമുണ്ട്.

അതേസമയം മധ്യപ്രദേശും ഉത്തര്‍പ്രദേശും ഒഡിഷയുമാണ് ഇക്കാര്യത്തില്‍ മോശം സംസ്ഥാനങ്ങളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.

നവജാതശിശു മരണ നിരു കുറവില്‍ ഗോവയാണ് ഏറെ മുന്നില്‍. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പത്തു പേര്‍ മാത്രമാണു മരിക്കുന്നത്. കേരളത്തിലാകട്ടെ ഇതു 13 ആണ്. നവജാതശിശു മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മധ്യപ്രദേശില്‍ ആയിരത്തില്‍ 62 കുഞ്ഞുങ്ങളാണു മരിക്കുന്നത്.

യുപിയിലും ഒഡിഷയിലും 61 കുഞ്ഞുങ്ങള്‍ വീതം മരിക്കുന്നു. രാജ്യത്തെ ശിശുമരണ നിരക്ക് 50ല്‍ നിന്നു 47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഇതു 55ല്‍ നിന്നു 51ഉം നഗരങ്ങളില്‍ 34ല്‍ നിന്നു 31 ആയും കുറഞ്ഞു. രാജ്യത്തു ജനിക്കുന്ന 2.6 കോടി കുഞ്ഞുങ്ങളില്‍ 23 ശതമാനവും ഭാരക്കുറവുള്ളവരാണ്.

English summary
Goa and Kerala seem to be the best place to be born in India, while Madhya Pradesh, Uttar Pradesh and Odisha are the worst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X