ഹസ്തദാനം നല്‍കിയതിന് ജയിലിലടച്ചു
മുംബൈ:ഹസ്തദാനം നല്‍കിയതിന് പൊലീസ് ജയിലിലടച്ചുവെന്ന് പരാതി. മുംബൈ സ്വദേശിയായ കമലേഷ് പട്ടേല്‍ ആണ് പരാതിക്കാരന്‍.
ജനുവരി 24ന് താന്‍ ഓഫീസ് കാര്യങ്ങള്‍ക്കായി ഭന്ദപില്‍ പോയിരുന്നു.
അവിടെ വച്ച് ഒപ്പം പഠിച്ച സുഭാഷ് ജാവേദ് എന്നയാളെ കണ്ടു. സുഭാഷ് ദൂരെ നിന്ന് തന്നെ നോക്കി കൈവീശി. അപ്പോള്‍ താന്‍ സുഭാഷിനരികെ ചെന്ന് ഹസ്തദാനം ചെയ്തു. ഉടന്‍ തന്നെ ഓട്ടോയില്‍ പൊലീസെത്തുകയും തങ്ങളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് കമലേഷ് പറയുന്നു.
ജാവേദ്് ഒരു ലാപ്പ്‌ടോപ്പ് കള്ളന്‍ ആണെന്നായിരുന്നു പൊലീസ് പറഞ്ഞത്. അയാളോട് സംസാരിച്ച താനും കള്ളനാണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ കള്ളനല്ലെന്ന് പറഞ്ഞെങ്കിലും തന്നേയും പൊലീസ് മര്‍ദ്ദിച്ചതായി കമലേഷ് പറയുന്നു.
ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം 10,000 രൂപ കൈക്കൂലി വാങ്ങിയ ശേഷം തന്നെ പൊലീസ് വെറുതെ വിട്ടുവെന്നും കമലേഷ് പറയുന്നു.












Click it and Unblock the Notifications