ചിദംബരം രാജിവയ്ക്കണം: ബിജെപി

സര്‍ക്കാറില്‍ എന്തെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ചിദംബരത്തിന്റെ രാജി ആവശ്യപ്പെടണം-ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചിദംബരത്തിനോട് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണം. നല്‍കിയില്ലെങ്കില്‍ ഉടന്‍ പുറത്താക്കണം.
ടുജി സ്‌പെക്ട്രം അനുവദിക്കുന്ന സമയത്ത് പി ചിദംബരം ധനകാര്യമന്ത്രിയായിരുന്നു. ധനകാര്യമന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഇത്തരമൊരു അഴിമതി നടക്കില്ലെന്ന് വിചാരണകോടതിയില്‍ നല്‍കിയ പരാതിയില്‍ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹരജിയില്‍ കോടതി ശനിയാഴ്ച തീരുമാനം വ്യക്തമാക്കും.












Click it and Unblock the Notifications