കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷനിലുടെ ഭര്‍ത്താവിനെ കൊന്ന യുവതി പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: കാമുകന്‍ ഏര്‍പ്പാടാക്കി തന്നെ ക്വട്ടേഷന്‍ സംഘത്തിന്‍െ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. താനെയിലെ മനിഷ് നഗര്‍ നിവാസിയായ കൃഷ്ണചന്ദ് മിശ്ര (25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രീതി(25)യെയാണ് ശിവാജി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിനെ കാണാനില്ലെന്ന് കഴിഞ്ഞ ജനുവരി 28ന് പ്രതീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേ ദിവസം കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ജഡം ഭര്‍ത്താവിന്റേതാണെന്നും പ്രീതി തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടെ പ്രീതി പലവട്ടം മൊഴിമാറ്റിപ്പറഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ നിന്നും കിഷന്‍ചന്ദ് കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരുടെ വീടിന്റെ പരിസരത്ത് ഒരു യുവാവിനെ കണ്ടിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ബികോം വിദ്യാര്‍ഥിയായ ജിഷന്‍ ഷേഖി(22)നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഭര്‍ത്താവിനെ കൊല്ലാന്‍ പ്രീതി ഒരു ലക്ഷം രൂപ തന്നിരുവെന്ന് ചോദ്യം ചെയ്യലില്‍ ജിഷന്‍ സമ്മതിച്ചു. കാമുകിയായ പ്രീതി നല്‍കിയ പണമുപയോഗിച്ച് അക്ഷയ് സിങ് എന്നയാളെ കൊല നടത്താനായി വിലയ്‌ക്കെടുത്തുവെന്നായിരുന്നു ജിഷന്റെ മൊഴി. അക്ഷയ് സിങും രണ്ട് കൂട്ടാളികളും ചേര്‍ന്ന് കിഷന്‍ചന്ദിനെ കുത്തിക്കൊല്ലുകയും ജഡം വിജനപ്രദേശത്ത് ഉപേക്ഷിയ്ക്കുകയുമായിരുന്നു.

തന്റെ ആഭരണങ്ങള്‍ വിറ്റാണ് പ്രതീ ഭര്‍ത്താവിനെ കൊല്ലാനുള്ള ഒരു ലക്ഷം രൂപ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് കിഷന്‍ ചന്ദും പ്രതീയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് കടുത്ത മദ്യപാനിയായതോടെ ബന്ധം മടുത്ത പ്രീതി അരുംകൊലയ്ക്ക് പദ്ധതി തയാറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീയും ജിഷനുമുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് ശിവാജി നഗര്‍ പൊലീസ് അറിയിച്ചു.

English summary
25-year-old from Thane and her paramour hired the son of a civic poll contestant for Rs 1 lakh to kill the victim,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X