ചാണ്ടിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ്

കണ്ണൂരിലെ ഫ്ലക്സ് ബോര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കെ പയ്യന്നൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
എ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടനയായ സംസ്‌കാരയുടെ പേരിലാണു പയ്യന്നൂര്‍ ടൗണിന്റെ വിവിധഭാഗങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകളില്‍ അദ്ദേഹത്തിന്റെ പടവുമുണ്ട്. കണ്ണൂരിലെ ഫ്‌ളക്‌സ് ബോര്‍ഡ് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് എ വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ എസ്പിക്കെതിരേ കെ. സുധാകരനെ അനുകൂലിക്കുന്നവരും പയ്യന്നൂരില്‍ പ്രകടനം നടത്തി.
ഇതിനുപിന്നാലെയാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.












Click it and Unblock the Notifications