ഇമെയില്‍ ചോര്‍ച്ച: എസ്‌ഐക്കെതിരെ കേസ്

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 258 പേരുടെ ഇമെയിലുകളും, പൂര്‍ണ വിവരങ്ങളും ചോര്‍ത്താന്‍ ഹൈടെക് സെല്‍ നീക്കം നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു.
രേഖകള്‍ തയാറാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയത് ബിജു സലിമാണന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റും ചെയ്തിരുന്നു.
ഐജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു സംഭവം അന്വേഷിച്ചത്. ബിജു സലിമിനു ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications