പത്താംക്ലാസ് പാസാകാത്ത വ്യാജഡോക്ടര്‍ പിടിയില്‍
താമരശ്ശേരി: എസ്എസ്എല്‍സി പോലും പാസാകാതെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിലായി. കോട്ടയം മുണ്ടക്കയം ചളിക്കുഴി പുത്തന്‍പുരയില്‍ ഷാജി(50) ആണ് പിടിയിലായത്.
നന്മണ്ട പിഐ ആശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍ ആയി ജോലി നോക്കുകയായിരുന്നു ഇയാള്‍. മറ്റ് ആശുപത്രികളിലും ഇയാള്‍ പരിശോധനയ്ക്കായി എത്താറുണ്ട്. ബുധനാഴ്ച അല്‍ഫോണ്‍സ ആശുപത്രിയിലെ ഡോക്ടര്‍ ലീവായതിനെ തുടര്‍ന്ന് പകരക്കാരനായി എത്തിയതായിരുന്നു ഇയാള്‍.
അതിനിടെയിലാണ് പൊലീസിന്റെ വലയിലായത്. പകരക്കാരനായി എത്തുന്നതിന് രാത്രി ഡ്യൂട്ടിക്ക് 2,000 രൂപയും പകല്‍ ഡ്യൂട്ടിക്ക് 1,500 രൂപയുമാണ് ഇയാള്‍ വാങ്ങിയിരുന്നത്. പൊലീസിന് രഹസ്വാനേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications