കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനിയ്ക്ക് വീണ്ടും സമന്‍സ്

Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗിലാനിയ്ക്ക് സുപ്രിംകോടതി വീണ്ടും സമന്‍സ് അയച്ചു.

പ്രസിഡന്റ് യൂസുഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതി കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നുള്ള കോടതിഅലക്ഷ്യത്തിന്റെ ഭാഗമായി തന്നെയാണ് സമന്‍സ്. ഫെബ്രുവരി 13ന് നേരിട്ട് ഹാജരാവണെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇതേ കേസില്‍ ജനുവരി 19ന് ഗിലാനിയെ കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. പാകിസ്താന്‍ ഭരണഘടന പ്രസിഡന്റിന് നിയമനടപടികളില്‍ നിന്നും പരിപൂര്‍ണ സംരക്ഷണം നല്‍കുന്നതിനാലാണ് കേസുമായി മുന്നോട്ടുപോകാത്തതെന്ന് ഗിലാനി കോടതിയെ അറിയിച്ചിരുന്നു.

കൂടാതെ പര്‍വേസ് മുഷാറഫിന്റെ കാലത്ത് സര്‍ദാരിയടക്കമുള്ള നേതാക്കള്‍ക്കെതിരേയുള്ള അഴിമതികേസുകള്‍ മരവിപ്പിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗിലാനി സര്‍ക്കാര്‍ ഈ ഉത്തരവും പാലിച്ചിട്ടില്ല. കോടതി അലക്ഷ്യത്തിന് കോടതി ശിക്ഷിച്ചാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് രാജിവച്ചൊഴിയേണ്ടി വരും.

English summary
he seven-member larger bench of the Supreme Court (SC) hearing Prime Minister Gilani's contempt case has indicted the prime minister and ordered him to appear on February 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X