കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ബാന്‍കി മൂണിനെതിരേ ചെരുപ്പേറ്

Google Oneindia Malayalam News

Banki Moon
ഗാസ സിറ്റി: ഗാസ മുനമ്പ് സന്ദര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിനെ ചെരുപ്പുകളും കല്ലും മണലും വാരിയെറിഞ്ഞ് പാലസ്തീന്‍ ജനങ്ങള്‍ 'സ്വീകരിച്ചു'.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പാലസ്ഥീനികളുടെ ബന്ധുക്കളാണ് ഇത്തരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇസ്രായേല്‍ ജയിലുകളില്‍ പാലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ബാന്‍കി മൂണ്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘവുമായി ചര്‍ച്ച നടത്താന്‍ മൂണ്‍ തയ്യാറായില്ല.

ബാന്‍കി മൂണ്‍, ഇസ്രായേലിനു വേണ്ടി ഇനിയും പക്ഷപാതം കാണിക്കരുത് എന്നെഴുതിവെച്ച പ്ലേകാര്‍ഡുകളുമായാണ് സംഘം കാത്തുനിന്നത്. പലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ച തുടരാനുള്ള സാധ്യത തിരക്കിയാണ് മൂണും സംഘവും ഗാസയിലെത്തിയത്.

English summary
Protesters threw shoes, sand and small stones at the convoy of UN chief Ban Ki-moon as he entered the Gaza Strip for a visit on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X