Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമി നിരോധനം നീട്ടി

ദില്ലി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നിരോധനം രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചു. നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് നിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു.
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുമായും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീനുമായുള്ള ബന്ധത്തിന്റെ പേരില്‍ സെപ്തംബര്‍ 2001ലാണ് സിമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

നിലവിലുള്ള നിരോധനത്തിന്റെ കാലാവധി ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകുന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിരിക്കും. സര്‍ക്കാറിന്റെ തീരുമാനം ചോദ്യം ചെയ്ത് സിമി വിവിധ കോടതികളില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരേ സിമി സ്‌പെഷ്യല്‍ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്(പ്രിവന്‍ഷന്‍) ആക്ട് ട്രിബൂണലില്‍ വീണ്ടും പരാതി നല്‍കാനുള്ള സാധ്യതയുണ്ട്. സംഘടനയ്‌ക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ അപര്യാപ്തമാണെങ്കില്‍ ഉത്തരവ് റദ്ദാക്കാന്‍ ട്രിബൂണലിന് അധികാരമുണ്ട്.

ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിനെത്തിയാല്‍ വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരേ ആക്രമണം നടത്താന്‍ സിമി ശ്രമിക്കുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിലൂടെ സിമി കഴിഞ്ഞ മാസം വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

കേരളത്തില്‍ 30 സിമി പ്രവര്‍ത്തകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+