അശ്ലീല കാവ്യം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുടുങ്ങി
സൂറത്ത്: പ്രധാനാധ്യാപകന്‍ അശ്ലീല കാവ്യം രചിച്ച് സ്‌കൂളില്‍ വിതരണം ചെയ്തുവെന്ന് ആരോപണം. സിസി ഷാ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഹിരണ്‍ ദേശായിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് രണ്ടംഗ സമിതി സ്‌കൂളിലെത്തി പരിശോധന നടത്തി. പ്രധാനാധ്യാപകന്റെ ഓഫീസിലും ലൈബ്രറിയിലും സ്റ്റാഫ് റൂമിലും ഇവര്‍ പരിശോധന നടത്തി. സാര്‍വജനിക് എഡ്യുക്കേഷന്‍ സൊസൈറ്റി(എസ്ഇഎസ്)യുടെ ആഭിമുഖ്യത്തിലാണ് ഈ സ്‌കൂള്‍ നടത്തുന്നത്.
സ്ത്രീയുടെ ശരീരഭാഗങ്ങളെ പറ്റിയും കിടപ്പറ രംഗങ്ങളെ പറ്റിയും വിവരിക്കുന്ന അശ്ലീല കാവ്യം ദേശായി രചിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വിവരം. സ്‌കൂളിലെ ഒരു അധ്യാപിക പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
എന്നാല്‍ താന്‍ അശ്ലീലമെഴുതിയിട്ടില്ലെന്നാണ് ദേശായിയുടെ വാദം. കവിത വായിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും അധ്യാപകന്‍ പറയുന്നു. അതേസമയം സ്‌കൂളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിദ്യാഭ്യാസ സമിതി അറിയിച്ചു.












Click it and Unblock the Notifications