പാസഞ്ചര്‍ വണ്ടി പാളം തെറ്റി, മൂന്നു മരണം
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംഗയ്ഗാവന്‍-ഗുവാഹത്തി പാസഞ്ചര്‍ എക്‌സ്പ്രസിലെ നാലു ബോഗികളാണ് പാളത്തില്‍ നിന്നു തെന്നിമാറിയത്.
ഗുവാഹത്തിക്കടുത്തുള്ള ആളില്ലാ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷമുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്.
ജനുവരി ഏഴിന് പശ്ചിമബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി രണ്ടു പേര്‍ മരിച്ചിരുന്നു. ജനുവരി 11ന് ബ്രഹ്മപുത മെയില്‍ ഗൂഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.












Click it and Unblock the Notifications