സിപിഎം യേശുവിനെ പരീക്ഷിയ്ക്കുന്നു: ചെന്നിത്തല

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളില്‍ യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നിലപാടുകളില്‍ നിന്നും പിന്മാറണന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ധാരാളം ആളുകളുടെ പ്രതികരണമനുസരിച്ചാണ് കെപിസിസി ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ വക്കം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ അച്ചടക്ക ലംഘനം അനുവദിക്കില്ല. പാര്‍ട്ടിയും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കും.
പാര്‍ട്ടി നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് നടത്തുന്ന പ്രസ്താവനകളും പ്രകടനങ്ങളും വിലക്കാനുള്ള തീരുമാനം ശക്തമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications