കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം യേശുവിനെ പരീക്ഷിയ്ക്കുന്നു: ചെന്നിത്തല

  • By Ajith Babu
Google Oneindia Malayalam News

CPM-Church
തിരുവനന്തപുരം: സാത്താന്‍ മരുഭൂമിയില്‍ യേശുവിനെ പരീക്ഷിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സിപിഎം യേശുവിനെ പരീക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളില്‍ യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നിലപാടുകളില്‍ നിന്നും പിന്മാറണന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ധാരാളം ആളുകളുടെ പ്രതികരണമനുസരിച്ചാണ് കെപിസിസി ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ വക്കം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ അച്ചടക്ക ലംഘനം അനുവദിക്കില്ല. പാര്‍ട്ടിയും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കും.

പാര്‍ട്ടി നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് നടത്തുന്ന പ്രസ്താവനകളും പ്രകടനങ്ങളും വിലക്കാനുള്ള തീരുമാനം ശക്തമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Display of a painting of Jesus Christ alongwith icons of Communism like Karl Marx, Lenin and Che Guevera at a CPI(M) organised exhibition here has sparked a debate with sections of the Catholic church seeing it as an attempt to win the support of the believers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X