ക്വട്ടേഷന്‍: മിത്രയ്ക്ക് ജയില്‍ തന്നെ

ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടേതാണ് ഉത്തരവ്. യുവാവിനെ ക്വട്ടേഷന്‍ സംഘത്തിനു മുന്നിലേക്കു ഫോണില്‍ വിളിച്ചെത്തിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ആറുമാസം ഒളിവില്‍പ്പോയെ മിത്രയെ കഴിഞ്ഞ ജനുവരി 17നാണു പൊലീസ് അറസ്റ്റു ചെയ്തത്.
കുറ്റകൃത്യത്തില്‍ പങ്കാളിയായ വിദ്യാര്‍ഥിനി ഒളിവില്‍ കഴിയുമ്പോള്‍ ഹൈക്കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ തള്ളിയ കോടതി വിദ്യാര്‍ഥിനിയോടു കീഴടങ്ങിയശേഷം ജാമ്യഹര്‍ജി നല്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇത് അവഗണിച്ച് ഒളിവില്‍ തുടര്‍ന്ന മിത്രയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.












Click it and Unblock the Notifications