Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പരാജയം; ലേക് ഷോറിലെ നഴ്‌സ് സമരം തുടരും

Lakeshore Hospital
കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരും. പ്രശ്‌നം പരിഹരിക്കാന്‍ മരട് നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഒമ്പതാം തീയതി അടിയന്തര ഡയറക്റ്റര്‍ ബോര്‍ഡ് ചേരും വരെ കാത്തിരിക്കണമെന്നു മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഡയറക്റ്റര്‍ എം.എ. യൂസഫലി യോഗത്തില്‍ പങ്കെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ അവര്‍ തയാറായില്ല. ഇതോടെ നഴ്‌സുമാര്‍ മാനേജ്‌മെന്റ് ആവശ്യം തള്ളി.

സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണു തീരുമാനമെന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ലേക്േഷാര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ച സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി തുടരുന്ന സമരം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. നഴ്‌സുമാരുമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+