വിഎസിനെതിരേ പിസി ജോര്‍ജ് ഹര്‍ജി നല്‍കി

വിഎസ് മുഖ്യമന്ത്രിയായിരിക്കെ സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി.
ഈ നടപടി നിയമവിരുദ്ധമാണെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. വി.എസിനൊപ്പം കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് സറ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയത് വന്‍ വിവാദമായിരുന്നു. 2005 ല്‍ ആരംഭിച്ച ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിനായിരുന്നു നല്‍കിയിരുന്നത്.
ഇതിനു ശേഷമാണ് റിലയന്‍സിനു ചുമതല കൈമാറിയത്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിനെ മറികടന്നാണ് ഡാറ്റാ സെന്റര്‍ റിലയന്‍സിനു നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനായി കണ്‍സള്‍ട്ടന്റിനെ നിയമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications