Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സുധാകരനെതിരേ 'പണ്ഡിറ്റ്' പോസ്റ്ററുകള്‍

K Sudhakaran
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കെ.സുധാകരന്‍ എംപിക്കെതിരേ വ്യാപകമായി പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. വിവാദ താരം സന്തോഷ് പണ്ഡിറ്റിനെ ഉപയോഗിച്ചാണ് സുധാകരനെതിരെ ഇവര്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റുമാരെ തിരിച്ചറിയണമെന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. സുധാകരനെ കളിയാക്കാനായി കാര്‍ട്ടൂണ്‍ ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

കണ്ണൂരിലെ ഫ്‌ലക്‌സ് ബോര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കെ പയ്യന്നൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി ഫഌ്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടനയായ സംസ്‌കാരയുടെ പേരിലാണു പയ്യന്നൂര്‍ ടൗണിന്റെ വിവിധഭാഗങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

ഇതിനിടെ പോസ്റ്റര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസി കര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+