ഇസ്ലാമിനെ നിന്ദിച്ച കോമഡിതാരത്തിന് ജയില്‍
കെയ്‌റോ: ഇസ്ലാമിനെ അപമാനിച്ച കുറ്റത്തിന് കോമഡി നടനെ ജയിലിടച്ചു. അറബ് ലോകത്തെ പ്രശസ്ത കോമഡി താരമായ അഡേല്‍ ഇമാമിനാണ് മൂന്ന് മാസത്തെ തടവു ശിക്ഷ ലഭിച്ചത്.
തന്റെ ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും ഇസ്ലാമിനെ നിന്ദിക്കുന്നതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെന്നതാണ് ഇമാമിനെതിരെയുള്ള കുറ്റം. കെയ്‌റോ കോടതിയാണ് ഇമാമിന് തടവ് ശിക്ഷ വിധിച്ചത്.
എന്നാല്‍ താന്‍ ഇസ്ലാമിനെ അപമാനിച്ചിട്ടില്ലെന്നാണ് ഇമാമിന് പറയാനുള്ളത്. പ്രശസ്തി ലക്ഷ്യമിട്ട് ചിലര്‍ തനിയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്്ക്ക് വിധേയമായവയാണ്. എന്നാല്‍ ആരേയും നിന്ദിക്കുന്ന ഒന്നും തന്നെ അതിലില്ലെന്നും താരം പറഞ്ഞു.












Click it and Unblock the Notifications