ഇറാന്‍ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

50 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 18 മാസത്തോളം ഭൂമിക്കുമുകളിലുണ്ടാവും. തീര്‍ച്ചയായും ഇറാന്റെ നീക്കം പടിഞ്ഞാറന്‍ രാജ്യങ്ങളെ കൂടുതല്‍ വിറളിപിടിപ്പിക്കുമെന്നുറപ്പാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏറെ ഭയപ്പെടുന്ന സഫിര്‍ റോക്കറ്റുകളുപയോഗിച്ചാണ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.
ഇത്തരം റോക്കറ്റുകളുടെ ആണവമുനയുള്ള ബാലിസ്റ്റിക് മിസൈലുകളാക്കി മാറ്റാന്‍ ഇറാന് അധികം പ്രയാസപ്പെടേണ്ടി വരില്ലെന്നതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന പരാതി. എന്നാല്‍ ആണവ ഇന്ധനം സമാധാന ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് ഇറാന്‍ ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ സേന ആക്രമണം നടത്താനുള്ള സാധ്യത വീണ്ടും ശക്തമായി കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications