കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

Google Oneindia Malayalam News

Iran Rocket
മോസ്‌കോ: ഇറാന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഭൂമിയുടെ ചിത്രങ്ങള്‍ ശേഖരിയ്ക്കുകയാണ് നവിദ് സാറ്റലൈറ്റിന്റെ പ്രധാന ദൗത്യം. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഇറാന്‍ ഉപഗ്രഹം കൂടിയാണിതെന്ന് ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഇര്‍ന അറിയിച്ചു.

50 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 18 മാസത്തോളം ഭൂമിക്കുമുകളിലുണ്ടാവും. തീര്‍ച്ചയായും ഇറാന്റെ നീക്കം പടിഞ്ഞാറന്‍ രാജ്യങ്ങളെ കൂടുതല്‍ വിറളിപിടിപ്പിക്കുമെന്നുറപ്പാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏറെ ഭയപ്പെടുന്ന സഫിര്‍ റോക്കറ്റുകളുപയോഗിച്ചാണ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.

ഇത്തരം റോക്കറ്റുകളുടെ ആണവമുനയുള്ള ബാലിസ്റ്റിക് മിസൈലുകളാക്കി മാറ്റാന്‍ ഇറാന് അധികം പ്രയാസപ്പെടേണ്ടി വരില്ലെന്നതാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന പരാതി. എന്നാല്‍ ആണവ ഇന്ധനം സമാധാന ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് ഇറാന്‍ ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ സേന ആക്രമണം നടത്താനുള്ള സാധ്യത വീണ്ടും ശക്തമായി കൊണ്ടിരിക്കുകയാണ്.

English summary
The Islamic Republic of Iran has successfully launched its domestically-built Navid-e Elm-o Sanat satellite into orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X