ഹര്‍ജി തള്ളി; ചിദംബരത്തിന് ശ്വാസം വിടാം

ചിദംബരത്തെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്നും കേസിലെ മറ്റുപ്രതികളുടെ വിചാരണ നിശ്ചയിച്ചിരിക്കുന്നതുപോലെ ഈ മാസം 17 ന് തുടരുമെന്നുമാണ് കോടതി വ്യക്തമാക്കിയത്. കോടതി തന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
നേരത്തെ ഈ ആവശ്യമുന്നയിച്ച് സ്വാമി നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറഞ്ഞ സുപ്രീംകോടതി, ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തതന്നെ സുബ്രഹ്മണ്യം സ്വാമി ചിദംബരത്തെ പ്രതിചേര്‍ക്കമെന്ന് ആവശ്യപ്പെട്ട് വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.
സുബ്രഹ്മണ്യസ്വാമി മേല്‍ക്കോടതികളിലേക്ക് പോകുന്നത് യുപിഎ സര്‍ക്കാരിനും ചിദംബരത്തിനും വീണ്ടും തലവേദനയാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications