കത്രീനയുടെ ഐറ്റം നൃത്തം; തിയറ്ററില്‍ കയ്യാങ്കളി

മുംബൈയിലെ ദഹിസാര്‍ തിയറ്ററില്‍ വ്യാഴാഴ്ചത്തെ മാറ്റിനി ഷോയ്ക്കിടെയാണ് അക്രമമുണ്ടായത്.കത്രീനയുടെ ഐറ്റം നൃത്തം ആരംഭിച്ചയുടനെ ഒരു സംഘം പത്താം ക്ലാസ് വിദ്യാര്‍ഥികളുംപ്രദേശത്തെ ഏതാനും ഗുണ്ടകളും തിയറ്ററിനുള്ളില്‍ ചുവടുവയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ അക്രമിസംഘം ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളും കൊണ്ട് കുടുംബത്തെ അക്രമിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രദേശത്തെ ഒരു ഗുണ്ടാനേതാവും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications