11കാരന്റെ ആത്മഹത്യാ ശ്രമം; ടീച്ചര്‍ കുടുങ്ങി

കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് കൊളേജിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ മേല്‍ അധ്യാപകര്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപിച്ച് ഭഗത്തിന്റെ രക്ഷിതാക്കള്‍ രംഗത്തെത്തി. സ്‌കൂള്‍ മാനേജ്‌മെന്റിനെ അവര്‍ പ്രതിഷേധം അറിയിച്ചു.
വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുളിമുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ഭഗതിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.
ക്ലാസ് അധ്യാപിക തന്നെ പീഡിപ്പിക്കുകയാണെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications