മകന് വ്യാജ ജാമ്യം; അമ്മ പിടിയില്‍
നെയ്യാറ്റിന്‍കര: വ്യാജരേഖകള്‍ ഹാജരാക്കി മകനെ ജാമ്യത്തിലിറക്കാന്‍ ശ്രമിച്ച അമ്മ പിടിയിലായി. മാറനല്ലൂര്‍ എരുത്താവൂര്‍ പാമംവിളാകത്ത് വീട്ടില്‍ സരോജിനി (57) ആണ് അറസ്റ്റിലായത്.
ഇവരുടെ മകനായ മണിയനെ മോഷണ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിയനെ ജാമ്യത്തിലിറക്കാനായി സരോജിനി കോടതിയില്‍ ഹാജരാക്കിയത് കരം അടച്ച വ്യാജരസീതുകളും മറ്റുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍നടപടികളെടുക്കാന്‍ മജിസ്‌ട്രേട്ട് പൊലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സരോജിനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications