കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തു ഏറ്റവും വലിയ വിമോചനപോരാളി: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയായ യേശുക്രിസ്തുവിനെ കമ്യൂണിസ്റ്റുകാര്‍ എക്കാലവും ആദരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. പിണറായി പറഞ്ഞു. വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ലോക്പാലും ഇന്ത്യന്‍ ജനാധിപത്യവുമെന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. ആ നിലയ്ക്കുള്ള ആദരമാണ് സി.പി.എം ക്രിസ്തുവിന് നല്‍കുന്നത്. അതിന് ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ല.

ആത്മീയമായ കാര്യങ്ങള്‍ക്കുമപ്പുറം പരസ്പരസഹകരണം വളരേണ്ടതുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എല്ലാ കാലത്തും ഈ വിഷയം ഉയരുകയും ചെയ്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്.

ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ കമ്യൂണിസവും ക്രിസ്തുമതവും സഹകരിക്കണമെന്ന ചിന്ത ലോകത്താകെ പടര്‍ന്ന കാലം കൂടിയാണിത്. വിമോചന ദൈവശാസ്ത്രം വിവക്ഷിക്കുന്നത് അതാണ്. ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടങ്ങളിലെ ഈ കൈകോര്‍ക്കല്‍ നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണങ്ങളാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

English summary
CPI(M) Kerala secretary Pinarayi Vijayan on Friday hailed Jesus Christ as one of the greatest liberation fighters in the history of the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X