പ്രാര്‍ഥിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ആഹ്വാനം

ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫെന്‍സിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന തേര്‍ത്തല്ലി എരുവാട്ടിയിലെ നെല്ലിയാനിക്കല്‍ നിഷ ഡൊമിനിക്കിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ടിവി രാജേഷ്.
ഗെയിംസില്‍ നിഷ വിജയിക്കുമെന്നും അതിനു വേണ്ടി ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും പ്രാര്‍ഥിക്കണമെന്നുമാണ് രാജേഷ് പറഞ്ഞത്.
ഡിവൈഎഫ്‌ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിരിച്ചെടുത്ത ഒരു ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവ് നിഷയ്ക്ക് കൈമാറി.
കേരള സര്‍ക്കാര്‍ വളരെ തുച്ഛമായ തുകയാണ് നിഷയ്ക്ക് അനുവദിച്ചതെന്നും രാജേഷ് പറഞ്ഞു. ഇന്ത്യയ്്ക്ക് അഭിമാനമാകുന്ന ഒരു സ്‌പോര്‍ട്‌സ് താരത്തെ ഏറ്റെടുത്ത് പ്രാര്‍ഥനയോടെ മത്സരത്തിന് അയക്കുകയാണെന്നും യുവവിപ്ലവകാരി പറഞ്ഞു.












Click it and Unblock the Notifications