അമ്മയുടെ കാമുകനെ കുത്തിക്കൊന്നു
നെടുമങ്ങാട്: അമ്മയുടെ കാമുകനെ മകന്‍ കുത്തിക്കൊലപ്പെടുത്തി. കാച്ചാണി തലയ്‌ക്കോട്ടുകോണം സ്വദേശി ശംഭു എന്ന് വിളിയ്ക്കുന്ന ശ്രീകുമാര്‍ (36) ആണ് കൊലപ്പെട്ടത്.
തന്റെ വീടിന് സമീപത്ത്് താമസിയ്ക്കുന്ന കുഞ്ഞുമോള്‍ എന്ന സ്ത്രീയുമായി ശംഭു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവിവിവാഹിതനായ ശംഭു വീട്ടില്‍ പതിവായി വരുന്നത് കുഞ്ഞുമോളുടെ മക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇത് സംബന്ധിച്ച് പലവട്ടം വഴക്കും നടന്നിരുന്നു.
വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തുള്ള കുന്നൂര്‍ശാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുഞ്ഞുമോളുടെ മകന്‍ ഷിമി(26)യും ശംഭുവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ഇടപെട്ട് ഇവരെ പിരിച്ചയയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ശംഭു കാമുകി കുഞ്ഞുമോളുടെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ശംഭുവിനെ തിരിച്ചു വരുന്ന വഴി ഷിമി കാണുകയും കഴുത്തിന് കുത്തുകയുമായിരുന്നു. കുത്തേറ്റ് സംഭവസ്ഥലത്തു വച്ചു തന്നെ ശംഭു മരിച്ചു. പ്രതിയായ ഷിമി രാത്രി തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. മരിച്ച ശംഭു ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പി.എം.ജി ഡിവിഷനില്‍ ലൈന്‍മാനാണ്.












Click it and Unblock the Notifications