മകളുടെ കാമുകന്റെ അമ്മയെ പീഡിപ്പിച്ചു
അഹമ്മദാബാദ്: മകള്‍ ഒളിച്ചോടിയതില്‍ കുപിതനായ പിതാവ് കൂടെപോയ യുവാവിന്റെ മാതാവിനെ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ പിതാവും ഗുണ്ടകളും ഏറെ തിരഞ്ഞിട്ടും ഒളിച്ചോടിയവരെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു ഈ ആക്രമണം.
യുവാവിന്റെ മാതാവിനെയും മാതാവിന്റെ സഹോദരിയെയും ഗുണ്ടകളുടെ സഹായത്തോടെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഒളിച്ചോടിയ രേണുക(20), ദീപക്(22) എന്നിവര്‍ സര്‍ഖെജിലുള്ള ഒരു സ്ഥലത്ത് ഒളിച്ചുതാമസിക്കുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ച് ദീപകിന്റെ മാതാവായ ലീലയും സഹോദരി കോകിലയും കൂടി അവിടെയെത്തി.
ഈ സമയത്തു തന്നെ പെണ്‍കുട്ടിയുടെ പിതാവായ സുരേഷ് ഭിലും മാതാവായ നന്ദയും പത്തോളം ഗുണ്ടകളോടൊപ്പം സ്ഥലത്തെത്തി. ലീലയെയും കോകിലയെയും തട്ടികൊണ്ടു പോയ സംഘം ക്രൂരമായ മര്‍ദ്ദനങ്ങളാണ് അഴിച്ചുവിട്ടത്. ഇരുവരില്‍ നിന്നും ഒളിച്ചോടിയവര്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കാതെ വന്നപ്പോള്‍ സുരേഷ് ഇരുവരെയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications