അന്ത്യ അത്താഴ ചിത്രവുമായി ബന്ധമില്ല: പിണറായി

ബോര്‍ഡ് പ്രത്യക്ഷപ്പെട്ടുവെന്ന് അറിഞ്ഞയുടന്‍ ആരും പറയാതെ തന്നെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് അത് മാറ്റുകയായിരുന്നു. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫോട്ടോ എടുത്ത് മനോരമയാണിത് വിവാദമാക്കിയതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി കുറ്റപ്പെടുത്തി.
യേശുക്രിസ്തുവിനയോ, ക്രൈസ്തവ മതമൂല്യങ്ങളെയോ അപമാനിക്കണമെന്ന ഉദ്ദേശം പാര്‍ട്ടിയ്ക്കില്ല. വിഖ്യാത ചിത്രകാരന് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സൃഷ്ടിയാണ് 'ലാസ്റ്റ് സപ്പര്‍ എന്ന ഈ ചിത്രം. കലാസൃഷ്ടകള് കലാകാരന്മാരുടെ ഭാവനക്കനുസരിച്ചാണ് വരക്കുന്നത്. െ്രെകസ്തവ വികാരത്തിന് പോറലേല്പിക്കണമെന്നാഗ്രഹിക്കാത്ത മനോരമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. ഇതില്‍ വിപി സിങ് , ദേവിലാല്‍, ചന്ദ്രശേഖര്‍ തുടങ്ങിയവരെയായിരുന്നു ചിത്രീകരിച്ചിരുന്നത്.
'നിങ്ങളില്‍ ആരോ ഒരാള്‍ എന്നെ ഒറ്റിക്കൊടുത്തു എന്ന അടിക്കുറുപ്പും ആ ചിത്രത്തിന് ഉണ്ടായിരുന്നു. ഇത് െ്രെകസ്തവ വിഭാഗത്തെ അപമാനിക്കാനാണെന്ന് ആരും പറഞ്ഞിട്ടില്ല. മാത്രമല്ല കാര്‍ട്ടൂണിന് അവാര്‍ഡും ലഭിച്ചു പിണറായി ചൂണ്ടിക്കാട്ടി.
ഈ ചിത്രത്തിന്റെ പേരില്‍ വിവാദമുണ്ടാക്കി നാലാളെ സി.പി.എമ്മിനെതിരാക്കാന്‍ കഴിയുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഈ പ്രശ്നം ഏറ്റുപിടിക്കുന്നത്. അതില്‍ പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ല.
ചില ആളുകളെ കൂട്ടുപിടിച്ച് കേരളത്തിലെ സര്‍ക്കാരിനെ തള്ളിയിടാമെന്ന ഉദ്ദേശമൊന്നും സി.പി.എമ്മിനില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications