കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യ അത്താഴ ചിത്രവുമായി ബന്ധമില്ല: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: അന്ത്യഅത്താഴം വികലമായി ചിത്രീകരിച്ച ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പിണറായി വിജയന്‍. ബോര്‍ഡ് വെച്ചെന്ന് പറയുന്ന പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ഇത്തരത്തിലൊന്ന് വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോര്‍ഡ് പ്രത്യക്ഷപ്പെട്ടുവെന്ന് അറിഞ്ഞയുടന്‍ ആരും പറയാതെ തന്നെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് അത് മാറ്റുകയായിരുന്നു. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫോട്ടോ എടുത്ത് മനോരമയാണിത് വിവാദമാക്കിയതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി കുറ്റപ്പെടുത്തി.

യേശുക്രിസ്തുവിനയോ, ക്രൈസ്തവ മതമൂല്യങ്ങളെയോ അപമാനിക്കണമെന്ന ഉദ്ദേശം പാര്‍ട്ടിയ്ക്കില്ല. വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സൃഷ്ടിയാണ് 'ലാസ്റ്റ് സപ്പര്‍ എന്ന ഈ ചിത്രം. കലാസൃഷ്ടകള്‍ കലാകാരന്‍മാരുടെ ഭാവനക്കനുസരിച്ചാണ് വരക്കുന്നത്. െ്രെകസ്തവ വികാരത്തിന് പോറലേല്‍പിക്കണമെന്നാഗ്രഹിക്കാത്ത മനോരമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. ഇതില്‍ വിപി സിങ് , ദേവിലാല്‍, ചന്ദ്രശേഖര്‍ തുടങ്ങിയവരെയായിരുന്നു ചിത്രീകരിച്ചിരുന്നത്.

'നിങ്ങളില്‍ ആരോ ഒരാള്‍ എന്നെ ഒറ്റിക്കൊടുത്തു എന്ന അടിക്കുറുപ്പും ആ ചിത്രത്തിന് ഉണ്ടായിരുന്നു. ഇത് െ്രെകസ്തവ വിഭാഗത്തെ അപമാനിക്കാനാണെന്ന് ആരും പറഞ്ഞിട്ടില്ല. മാത്രമല്ല കാര്‍ട്ടൂണിന് അവാര്‍ഡും ലഭിച്ചു പിണറായി ചൂണ്ടിക്കാട്ടി.

ഈ ചിത്രത്തിന്റെ പേരില്‍ വിവാദമുണ്ടാക്കി നാലാളെ സി.പി.എമ്മിനെതിരാക്കാന്‍ കഴിയുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഈ പ്രശ്‌നം ഏറ്റുപിടിക്കുന്നത്. അതില്‍ പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ല.

ചില ആളുകളെ കൂട്ടുപിടിച്ച് കേരളത്തിലെ സര്‍ക്കാരിനെ തള്ളിയിടാമെന്ന ഉദ്ദേശമൊന്നും സി.പി.എമ്മിനില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X