കാബൂള്‍: തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറ്റി പോലിസ് ആസ്ഥാനത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അഫ്ഗാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് കാണ്ഡഹാര്‍. കൂടാതെ തീവ്രവാദ സംഘടനയായ താലിബാന് ഏറെ വളക്കുറുള്ള മണ്ണുകൂടിയാണിത്.
2001ല്‍ അധികാരത്തില്‍ നിന്നു നീക്കം ചെയ്തതുമുതല്‍ രാജ്യത്തുള്ള നാറ്റോ സേനയ്‌ക്കെതിരേ താലിബാന്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സിവിലിയന്മാരാണ്.