കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

Google Oneindia Malayalam News

Syria
യുഎന്‍: അറബ്, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ അവതരിപ്പിച്ച സിറിയന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രാജ്യത്തെ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കുന്നതായിരുന്നു പ്രമേയം. ഒക്ടോബര്‍ അഞ്ചിനു കൊണ്ടു വന്ന പ്രമേയവും പരാജയപ്പെട്ടിരുന്നു.

നിഷ്പക്ഷമായ ഒന്നല്ല ഇന്ന്. ഇത്തരത്തിലുളള പ്രമേയം പാസ്സായാല്‍ അത് സിറിയന്‍ പ്രക്ഷോഭകാരികള്‍ക്ക് കൂടുതല്‍ കരുത്തുപകരും. പ്രമേയത്തിലൂടെ ഭരണമാറ്റത്തിനാണ് ശ്രമിക്കുന്നത്-ഐക്യാരാഷ്ട്രസഭയിലെ റഷ്യന്‍ പ്രതിനിധി വിതാലി ചുര്‍കിന്‍ അറിയിച്ചു.
അംഗരാജ്യങ്ങള്‍ തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് ഒരു പരിഹാരമല്ല. ആദ്യം ഇക്കാര്യത്തില്‍ സമവായത്തിലെത്തണം-ചൈനീസ് പ്രതിനിധി ലി ബവോഡോങ് പറഞ്ഞു.

പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നയിക്കുന്ന സര്‍ക്കാറിന്റെ ഏറ്റവും വലിയ കരുത്ത് റഷ്യയും ചൈനയുമായുളള ശക്തമായ നയതന്ത്രബന്ധമാണ്. സിറിയയില്‍ ഭരണം മാറിയില്‍ മധ്യേഷ്യയിലെ അധികാരസംതുലിതാവസ്ഥ തകരുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

സുന്നി ഭൂരിപക്ഷ പ്രദേശമാണ് സിറിയയെങ്കിലും ഇവിടെ ഭരണം നടത്തുന്നത് ഷിയാ വിഭാഗക്കാരാണ്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മുസ്ലീം ബ്രദര്‍ഹുഡ് എന്ന സുന്നി സംഘടന അധികാരത്തില്‍ വരാനാണ് സാധ്യത. ചുരുക്കത്തില്‍ അസദ് പുറത്തായാല്‍ റഷ്യയുടെയും ചൈനയുടെയും സൈനിക-വാണിജ്യ താല്‍പ്പര്യങ്ങള്‍ തകരും. കൂടാതെ ഈ മേഖല മുഴുവന്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാവും. കാരണം സിറിയന്‍ ബ്രദര്‍ഹുഡ് പാശ്ചാത്യ അനുകൂല നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്.

സിറിയയില്‍ നിരവധി റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ റഷ്യക്കുണ്ട്. റഷ്യയുടെയോ ചൈനയുടെയോ അനുമതി കൂടാതെ പശ്ചിമേഷ്യയില്‍ ഒന്നും സംഭവിക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്. സിറിയ, ഇറാന്‍, റഷ്യ, ചൈന കൂട്ടുകെട്ടിനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.

കൂടാതെ സിറിയയിലെ ഭരണം മാറുന്നത് പലസ്തീന്‍ പോരാട്ടത്തെ തളര്‍ത്തുമെന്ന ആശങ്കയുമുണ്ട്. ഹമാസിനുള്ള ഇറാന്റെ സഹായങ്ങള്‍ പലപ്പോഴുമെത്തുന്നത് സിറിയയിലൂടെയാണ്. എത്രയും വേഗം സിറിയയിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാനാണ് റഷ്യയും ചൈനയും ശ്രമിക്കുന്നത്. പക്ഷേ, അത് അധികാരം മാറികൊണ്ടാവരുതെന്ന ശക്തമായ നിലപാടും ഇവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ബാഹ്യമായ ഇടപെടലിനെ രണ്ടു രാജ്യങ്ങളും അംഗീകരിക്കില്ല. പരിഹാരം രാജ്യത്തിനുളളില്‍ നിന്നു തന്നെയുണ്ടാവണം എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.

English summary
Russia and China veto resolution on Syria at UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X