അഞ്ചാം ദിവസവും വിപണി നേട്ടത്തില്‍

യൂറോപ്യന്‍ വിപണി തുറന്നതോടു കൂടി ചില നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചത് വിപണിയെ ആകെ ഒന്ന് ആട്ടിയുലച്ചെങ്കിലും വില്‍പ്പന അവസാനിപ്പിച്ചത് വ്യക്തമായ നേട്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 102.35 പോയിന്റുയര്‍ന്ന് 17707.31ലും ദേശീയ സൂചികയായ നിഫ്റ്റി 35.80 വര്‍ധിച്ച് 5361.65ലും കച്ചവടം അവസാനിപ്പിച്ചു.
ടുജി സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് താഴേക്കിറങ്ങിയ യൂനിടെക് ലിമിറ്റഡാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 13. 08 ശതമാനം ലാഭമുണ്ടാക്കിയ ഓഹരി 29.40ല്‍ ക്ലോസ് ചെയ്തു. വോള്‍ട്ടാസ്, ടിടികെ, കോര്‍പ്പറേഷന്‍ ബാങ്ക്, അള്‍ട്രാടെക് സിമന്റ് ഓഹരികളും ഏഴുശതമാനത്തോളം മുന്നേറി. അതേ സമയം ടാറ്റാ പവര്‍, തെര്‍മെക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, മണപ്പുറം, നാഷണല്‍ അലുമിനി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.












Click it and Unblock the Notifications