ഡോക്ടറാവാന്‍ ഇനി ആറരവര്‍ഷം പഠിക്കണം?

കോഴ്‌സിന്റെ ഭാഗമായി ഒരുവര്‍ഷത്തെ ഗ്രാമീണസേവനവും പുതിയ നിര്‍ബന്ധമാക്കാനും തീരുമാനിച്ചേക്കും. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാത്തതാണ് സര്‍ക്കാരിനെ ഇത്തരമൊരു നീ്ക്കത്തിന് പ്രേരിപ്പിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് അറിയുന്നത്.
കോഴ്‌സിന്റെ കാലയളവ് നീട്ടണമെങ്കില്‍ എംസിഐ നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. അതേസമയം എംബിബിഎസ് ഡോക്ടര്‍മാരെ ഗ്രാമീണ മേഖലകളില്‍ നിയോഗിക്കുന്നതു സംബന്ധിച്ചു പ്രാഥമിക പദ്ധതി രണ്ടാഴ്ചയ്ക്കുള്ളില്‍ തയാറാക്കുമെന്ന് എംസിഐ ചെയര്‍മാന്‍ ഡോ. കെ കെ തല്‍വാര്‍ അറിയിച്ചു. എന്നാല്‍ കോഴ്‌സ് കാലയളവ് നീട്ടണമെങ്കില്‍ കുറേയേറെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications