യുവരാജ് സിങിനെ സഹായിക്കും

ഏത് രീതിയിലാണ് യുവരാജിനെ സഹായിക്കേണ്ടതെന്നറിയാന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുവരാജ് അസുഖത്തിന്റെ പിടിയില്‍ എളുപ്പം മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമുള്ള സഹായം അതേത് രീതിയിലായാലും സര്‍ക്കാര്‍ നല്‍കും.
കഴിഞ്ഞ ഒക്ടോബറിലാണ് 2011 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായ യുവരാജ് സിങിന് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത്. യുവിയുടെ ഫിസിയോ തെറാപ്പിസ്റ്റായ ജതിന്‍ ചൗധരി നല്‍കുന്ന സൂചനകളനുസരിച്ച് മെയ് മാസത്തോടെ ഓള്‍റൗണ്ടര്‍ക്ക് വീണ്ടും സജീവമാകാന്‍ സാധിക്കും.
അസുഖം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ആയുര്‍വേദ ചികിത്സയാണ് തേടിയിരുന്നത്. എന്നാല്‍ ഹൃദയത്തിനു തൊട്ടുമുകളിലാണ് ട്യൂമറിന്റെ സ്ഥാനമെന്നതിനാല്‍ എത്രയും വേഗം കീമോതെറാപ്പി ചെയ്യണമെന്ന് ബോസ്റ്റണിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ലോകപ്രശസ്ത സൈക്കിള്‍ താരം ലാന്‍സ് ആംസ്‌ട്രോങിന്റെ കഥയാണ് യുവരാജിന് ആവേശമാകുന്നത്. കാന്‍സറിന്റെ പിടിയില്‍ നിന്നു മോചിതനായതിനുശേഷം ടൂര്‍ ഡി ഫ്രാന്‍സില്‍ ആംസ്‌ട്രോങ് ഏഴുതവണയാണ് കിരീടം ചൂടിയത്.












Click it and Unblock the Notifications