Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര പോലീസിനെതിരെ ശക്തമായ നടപടി

Kasargod
കാസര്‍ഗോഡ്: സദാചാര പോലീസ് ചമഞ്ഞു സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട് എഞ്ചിനീയറിംങ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കും. ഇതിനായി പൊലീസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. കാസര്‍കോട് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് വിശദീകരണം തേടുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ മലബാര്‍ എക്‌സ്പ്രസില്‍ വച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഒരുസംഘം ആളുകള്‍ വളഞ്ഞുവച്ചു ചോദ്യം ചെയ്യുകയായിരുന്നു.

എറണാകുളത്തു ഇന്റര്‍വ്യൂവിനു പോകാനെത്തിയതായിരുന്നു വിദ്യാര്‍ഥിനി. സ്‌റ്റേഷനിലെത്തുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്ന സഹപാഠിയുമൊത്ത് വിദ്യാര്‍ഥിനി ഹോട്ടലില്‍ കയറി ചായ കഴിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഹോട്ടലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനിയുടെ സഹപാഠിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ റെയില്‍വേ സ്‌റ്റേഷന്‍ വരെ പിന്തുടര്‍ന്നു.

സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ഇവര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതിനിടെ പൊലീസെത്തി കുട്ടിയെ വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+